Harthal updates and news, News ofthe day
ബിജെപി പിന്തുണയോടെ സംസ്ഥാനത്ത് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പരക്കെ അക്രമം. ഹര്‍ത്താല്‍ അനുകൂലികള്‍ മലപ്പുറത്ത് ഗര്‍ഭിണിയേയും ഭര്‍ത്താവിനേയും ക്രൂരമായി അക്രമിച്ചതായി പരാതി.തിരൂര്‍ സ്വദേശി നിഷയ്ക്കും ഭര്‍ത്താവ് രാജേഷിനുമാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ ഇരുവരേയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം നടത്തിയ ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരായ അയല്‍വാസികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
#NewsOfTheDay #Sabarimala